SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

വികസന ബഡ്ജറ്റുമായി പനയം പഞ്ചായത്ത്

panayam-
വികസന ബജറ്റുമായി പനയം

കൊല്ലം: നിരവധി വികസന പദ്ധതികളുമായി പനയം ഗ്രാമപഞ്ചായത്തിലെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഒ. ഷീലാകുമാരി അവതരിപ്പിച്ചു. പ്രസിഡന്റ് വിനിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ മധുലാൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.തങ്കച്ചി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധീഷ്‌ കപൂദ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നകുമാരി, ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ബിനു തുടങ്ങിയവർ പങ്കെടുത്തു. 33.50 കോടി വരവും 32.09 കോടി ചെലവും 1.40 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ടൂറിസത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഊന്നൽ നൽകിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL