SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഓഫീസ് കെട്ടി​ടത്തി​ന് അപേക്ഷ ക്ഷണി​ച്ചു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി കൊല്ലം കുരീപ്പുഴയിലുള്ള സർവ്വകലാശാല ആസ്ഥാനത്തിന് സമീപപ്രദേശങ്ങളിൽ അനുയോജ്യമായ കെട്ടിടം അല്ലെങ്കിൽ സംഭരണശാല ആവശ്യമുണ്ട്.

കുറഞ്ഞത് 5,000 ചതുരശ്ര അടി​ വിസ്തീർണ്ണമുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾക്കാണ് മുൻഗണന. വലിയ ഭാരവാഹനങ്ങൾക്ക് സുഗമമായി വന്നുപോകാൻ കഴിയുന്ന സൗകര്യം ഉണ്ടായിരിക്കണം. താത്പര്യമുളള കെട്ടിട ഉടമകൾ തങ്ങളുടെ പക്കലുളള സ്ഥലത്തിന്റെ വിസ്തീർണം, വാടക മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന അപേക്ഷകൾ 15 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനെയോ പരീക്ഷാ കൺ​ട്രോളറുടെ ഓഫീസിൽ എത്തിക്കണം. അപേക്ഷിക്കേണ്ട വിലാസം: പരീക്ഷാ കൺ​ട്രോളർ, ശ്രീനാരായണഗുരു ഓപ്പൺ​ യൂണിവേഴ്സിറ്റി, കുരീപ്പുഴ, കൊല്ലം- 691601

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL