SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

മെഡിക്കൽ കോളജുകളിൽ ഹെമറ്റൊളജി വിഭാഗം വേണം

കൊട്ടാരക്കര: കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും ഹെമറ്റോളജി വിഭാഗം ആരംഭിക്കണമെന്ന് ആവശ്യം. രക്തവുമായി ബന്ധപ്പെട്ട രോഗങ്ങളായ അനീമിയ, ലൂക്കീമിയ, ലിംഫോമ, താലസീമിയ തുടങ്ങിയ ഗുരുതര രോഗങ്ങളുടെ നിർണ്ണയത്തിനും ചികിത്സയ്ക്കും ഈ വിഭാഗം അനിവാര്യമായതിനാൽ എല്ലാ മെ‌ഡിക്കൽ കോളജുകളിലും ഹെമറ്റോളജി വിഭാഗം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജീവനം ക്യാൻസർ സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹെമറ്റോളജി വിഭാഗം പ്ര‌വർത്തനം ആരംഭിച്ചാൽ രക്ത രോഗങ്ങളുടെ ആദ്യ ഘട്ടത്തിൽ

തന്നെ ശരിയായ പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ കഴിയും. ഇതിലൂടെ രോഗികളുടെ ജീവൻ രക്ഷിക്കാനും ചികിത്സയുടെ ഗുണമേന്മ ഉറപ്പാക്കാനും സാധിക്കും. സർക്കാരും ആരോഗ്യ വകുപ്പും ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ജീവനം ക്യാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL