SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

കേരളം മാതൃക

t

ഓടനാവട്ടം: വിവിധ സംസ്ഥാനങ്ങളിൽ പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടുമ്പോൾ കേരളം വിദ്യാലയങ്ങൾക്ക് സംരക്ഷണം നൽകി രാജ്യത്തിന് മാതൃകയാകുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചെപ്ര എസ്.എ.ബി സ്കൂളിലെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ്‌ ബി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി കെ. സുരേഷ്ബാബു മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത്‌ അംഗം കെ.എസ്. ഷിജുകുമാർ, പഞ്ചായത്ത്‌ അംഗം വി. ഹരിലാൽ, അഡ്വ. ആർ. സുനിൽകുമാർ, സൂസൻ അച്ചൻകുഞ്ഞ്, അനീഷ് പാറങ്കോട്, മാനേജർ കെ ആർ. ഉത്തമൻ, ഹെഡ് മിസ്ട്രെസ് എസ്. അമ്പിളി, തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കുട്ടികൾക്കുള്ള ഉപഹാര വിതരണവും, കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL