SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

എക്സൈസ് വനിതാ സെമിനാർ

exise
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. ചിന്ത ജെറോം വിഷയം അവതരിപ്പിക്കുന്നു

കൊല്ലം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിച്ചു.

അസോസിയേഷൻ ജില്ല പ്രസിഡന്റ് എ,.രാജു ഉദ്ഘാടനം ചെയ്തു. " സ്ത്രീ- കുടുംബം,തൊഴിലിടം" എന്ന വിഷയം യുവജന കമ്മീഷൻ മുൻ ചെയർപേഴ്സൺ ഡോ.ചിന്താ ജെറോം അവതരിപ്പിച്ചു. അസോസിയേഷൻ ജില്ല എക്സിക്യൂട്ടീവ് അംഗം ശ്രീമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വർഷാ വിവേക് സ്വാഗതം പറഞ്ഞു. പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഡോ.അമൃത,അസോസിയേഷൻ ജില്ലാ സെക്രട്ടറിസന്തോഷ് വർഗീസ് എന്നിവർ സംസാരിച്ചു. പ്രിയങ്ക. എൽ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടിയ വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി. ഗംഗയെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL