SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

വികസന വിജ്ഞാന സദസ്

photo
നഗരസഭ സി ഡി എസ് ചെയർപേഴ്സനായി ചുമതലയേറ്റ എസ് ഇന്ദുലേഖയെ ചടങ്ങിൽ വച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ അനുമോദിക്കുന്നു.

കരുനാഗപ്പള്ളി: ആലുംകടവ്, ബോധോദയം ഗ്രന്ഥശാലയുടെയും നഗരസഭ ഒന്നാം ഡിവിഷൻ കുടുംബശ്രീ എ.ഡി.എ.സിന്റെയും നേതൃത്വത്തിൽ വികസന വിജ്ഞാന സദസും എ.ഡി.എ.സ് ഭാരവാഹികൾക്ക് ആദരവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ വിജ്ഞാന സദസ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സീമാസഹജൻ അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. സുരേഷ്കുമാർ ആമുഖ പ്രഭാഷണം നടത്തി. കുടുംബശ്രീ, എ.ഡി.എസ് ഭാരവാഹികളെ സി.ഡി.എസ് ചെയർപേഴ്സൺ എസ്. ഇന്ദുലേഖ ആദരിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ബീന,സെക്രട്ടറി സ്മിത,വൈസ് ചെയർപേഴ്സൺ ദീപ്തി,സി.ഡി.എസ് അംഗം അഞ്ജു, ഗ്രന്ഥശാല സെക്രട്ടറി എൻ. ഉത്തമൻ,ലൈബ്രേറിയൻ സരിത തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ സി.ഡി.എസ് ചെയർപേഴ്സനായി ചുമതലയേറ്റ എസ്. ഇന്ദുലേഖയെ ചടങ്ങിൽ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL