SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

ചാത്തന്നൂരിലെ ആർ.ഇ വാൾ: നടപടി​ വേണം

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ നി​ർമ്മി​ച്ച മൺമതിൽ പൊളിച്ച് പില്ലറിൽ ഉയരപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂർ സിറ്റിസൺ ഫാറം ഫയൽ ചെയ്ത ഹർജിയിൽ ഹൈക്കോടതി ഉത്തരവി​ട്ടു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ സത്വരമായി പരിശോധിക്കണമെന്നും രണ്ടുമാസത്തിനുള്ളിൽ പരിഹാരം ഉണ്ടാകണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ കെ.പി.സി.സി മുൻ എക്സിക്യുട്ടി​വ് കമ്മിറ്റി അംഗം എൻ. ജയചന്ദ്രൻ എന്നിവർ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകരായ ജിബു പി.തോമസ്, സ്നേഹ ബാബു, കെ. നൂപുര എന്നിവരും കേന്ദ്രസർക്കാരിനും ദേശീയപാത അതോറിട്ടി​ക്കും വേണ്ടി അഡ്വ. എൻ.ജെ. അശ്വിനും കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL