
ചവറ: ചവറ പഞ്ചായത്തിലെ 2025- 26 വാർഷിക പദ്ധതികളുടെ ഭാഗമായി അനുഭവ വസന്തം 2026 എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അംബിക ദേവി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ആർ.അരുൺരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.ജയപ്രകാശ്, ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ ശരത്ത് പട്ടത്താനം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ജയചന്ദ്രൻ, ആർ.ജിജി സ്മിത തുടങ്ങിയവർ സംസാരിച്ചു. ചവറ തുളസി, ആർ.ബി ശൈലേഷ് കുമാർ എന്നിവർ ക്ളാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |