SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ചർച്ചയ്ക്ക് വിളിച്ചു

re

ചാത്തന്നൂർ: ചാത്തന്നൂരിലെ ആർ.ഇ വാൾ നിർമ്മാണത്തിലെ അപാകത പരാതിക്കാരുമായി ചർച്ച ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം ചാത്തന്നൂർ സിറ്റിസൺസ് ഫാറം പ്രതിനിധികളെ ദേശീയപാതാ പ്രോജക്ട് ഡയറക്ടർ 25ന് ചർച്ചയ്ക്ക് വിളിച്ചു. വൈകിട്ട് 4ന് തിരുവനന്തപുരം പാൽക്കുളങ്ങരയിലെ പ്രോജക്ട് ഡയറക്ടറുടെ കാര്യാലത്തിൽ ഹാജരാകാനാണ് നിർദേശം.

40 അടിയോളം ഉയരത്തിൽ കെട്ടിയുയർത്തിയ മൺമതിൽ അപകടാവസ്ഥയിലാണെന്നും തൂണിന്മേൽ പാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി.ദിവാകരനും കെ.പി.സി.സി മുൻ എക്സി. കമ്മിറ്റി അംഗം എൻ.ജയചന്ദ്രനും ഫയൽ ചെയ്ത ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL