SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.29 AM IST

കെ.എൻ.ബാലഗോപാലിന് തിരഞ്ഞെടുപ്പ് ഗാനം

bala
കെ.എൻ.ബാലഗോപാൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗാനം പുറത്തിറക്കി. 'കഥകളിയുടെ നാടേ.. പുതുകനവുണരും നാടേ..' എന്ന് തുടങ്ങി 'കൊട്ടാരക്കര തൊട്ടില്ലേ, പുതുമാറ്റത്തിൻ വാനിൽ... ബാലഗോപാൽ തുടരില്ലേ.. ഈ നാട് വളരില്ലേ...' എന്ന് ചോദിക്കുന്ന വരികളാണുള്ളത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസനവും ക്ഷേമവും കരുതലുമെല്ലാം വരികളിൽ കാച്ചിക്കുറുക്കി ചേർത്തിട്ടുണ്ട്. നാളെയുടെ പ്രതീക്ഷകളും കൂടി ചേർത്ത് എഴുതിയത് ചക്കുവരയ്ക്കൽ സ്വദേശിയും ഗാനരചയിതാവുമായ ഹ്യൂമൻ സിദ്ദിഖാണ്. നിതിൻ ശിവ സംഗീതം നൽകി ആലപിച്ചു. ഗാനത്തിന്റെ ദൃശ്യാവിഷ്കാരവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL