SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

പിണറായി ഭരണം പരാജയം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയും അടിക്കടി നടക്കുന്ന കൊലപാതകങ്ങളും ലഹരിമാഫിയുടെ അഴിഞ്ഞാട്ടവും കേരളത്തെ തകർത്തിരിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ പറഞ്ഞു. ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സൂരജ് രവിയുടെ വിജയത്തിനായി ചേർന്ന ആദിച്ചനല്ലൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാത്തന്നൂർ ഇക്കുറി​ ചരിത്രം തിരുത്തുമെന്നും സൂരജ് വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് പോകുമെന്നും കെ.സി. രാജൻ പറഞ്ഞു. യു ഡി എഫ് മണ്ഡലം ചെയർമാൻ സജി സാമൂവേൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. രാജേന്ദ്രപ്രസാദ്, നേതാക്കളായ നെടുങ്ങോലം രഘു, ശ്യാംമോഹൻ, ബിജു വിശ്വരാജൻ, മനോജ്, ശാലു വി.ദാസ്, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, പ്ലാക്കാട്‌ ടി​ങ്കു, ജയചന്ദ്രൻ ,ഷെറീഫ് ശ്രീലാൽ ചിറയത്ത്, പ്ലാക്കാട് രാജീവ് എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL