SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ക്യാമ്പസുകളിൽ ആവേശമായി എസ്. ജയമോഹൻ

jaya
കൊല്ലം നിയസഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി​ എസ്. ജയമോഹൻ പെരുമൺ എൻജിനിയറിംഗ് കോളേജിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ വിദ്യാർത്ഥികൾ നൽകിയ സ്വീകരണം

കൊല്ലം: ക്യാമ്പസുകളിൽ ആവേശം നിറച്ച് കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. ജയമോഹന്റെ പര്യടനം.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ജയമോഹൻ പെരുമൺ എൻജി​നിയറിംഗ് കോളേജിലെത്തി. അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് അദ്ദേഹത്തെ വരവേറ്റു. മുഴുവൻ വിദ്യാർത്ഥികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പെരുമൺ ലെവൽ ക്രോസിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജയമോഹൻ കോളേജിലെത്തിയത്. മുഖ്യമന്ത്രിയുടെ യോഗത്തിനു ശേഷം ജയമോഹൻ വാടി മുതൽ തങ്കശ്ശേരി വരെയുള്ള മത്സ്യത്തൊഴിലാളി മേഖലയിലെത്തി സമ്മതിദായകരെ കണ്ടു. ഇന്നലെ സോപാനം ഓഡിറ്റോറിയത്തിൽ ചേർന്ന കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ (സി.ഐ.ടി.യു) സമ്മേളനത്തിൽ ജയമോഹൻ പങ്കെടുത്തു.

ഇന്ന് മങ്ങാട് മേഖലയിലാണ് സ്വീകരണം. മങ്ങാട് ഈസ്റ്റിലെ ചാത്തിനാംകുളം അംബേദ്കർ കോളനിയിൽ രാവിലെ എട്ടിന് സ്വീകരണ പരിപാടി ആരംഭിക്കും. 11.20 ന് മൂന്നാംകുറ്റിയിൽ സമാപിക്കും. തുടർന്ന് മങ്ങാട് വെസ്റ്റിലെ മുണ്ടയ്ക്കവിള കായൽവാരത്ത് നിന്ന് വൈകിട്ട് മൂന്നിന് തുടങ്ങി രാത്രി എട്ടിന് പുലരി കരുപ്പട്ടി കമ്പനിയിൽ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL