SignIn
Kerala Kaumudi Online
Thursday, 25 June 2026 7.05 PM IST

കന്നിവോട്ടിന് ഹൽവ മധുരം

halva

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലെത്തുന്ന യുവതയ്ക്ക് മധുരസമ്മാനമായി ലഭിക്കുന്നത് 'ഹൽവ'. തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'വോട്ട് സ്വീറ്റൻഡ് കേരള' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഹൽവ വിതരണം. തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് ബൂത്തുകളിലായിരിക്കും നടപ്പാക്കുക. പ്രത്യേകം തയ്യാറാക്കിയ നിലവാരമുള്ള ഹൽവ പാക്കറ്റുകൾ തയ്യാറായിട്ടുണ്ട്. ആദ്യമായി വോട്ട് ചെയ്യാനെത്തുന്നവരെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും മധുരം കൈമാറുക. ജനാധിപത്യ പ്രക്രിയ സാർത്ഥകമാക്കാൻ മുന്നിട്ടിറങ്ങി മാതൃകയാകുന്ന ചെറുപ്പത്തിന്റെ പൗരബോധത്തെയാണ് മധുരം നൽകി അംഗീകരിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL