SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

പഠനകാലം പരുവപ്പെടുത്തി കെ.എൻ.ബാലഗോപാൽ

photo
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ പൊലീസ് മർദ്ദനത്തിൽ കൈ ഒടിഞ്ഞ കെ.എൻ.ബാലഗോപാൽ

കൊല്ലം: അടിയന്തരാവസ്ഥ കാലത്തായിരുന്നു സ്കൂൾ പഠനം. നന്നായി കാർട്ടൂൺ വരയ്ക്കുന്ന, പഠിക്കുന്ന കെ.എൻ.ബാലഗോപാലിനെ അദ്ധ്യാപകർക്കും കുട്ടികൾക്കുമൊക്കെ ഏറെയി​ഷ്ടം.

തുട‌ർന്ന് പുനലൂർ ശ്രീനാരായണ കോളേജിൽ പ്രീഡിഗ്രി പഠനം. ഇവിടെ നിന്നായിരുന്നു മന്ത്രി​ കെ.എൻ.ബാലഗോപാലി​ന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐയിൽ പ്രവർത്തിച്ചപ്പോഴും പഠനത്തിൽ ഉഴപ്പിയില്ല. പരീക്ഷാഫലം വന്നപ്പോൾ കോളേജിലെ പ്രൊഫസർ, ആരാണ് ബാലഗോപാലെന്ന് തിരക്കി ക്ളാസ് മുറിയിലെത്തി.

നല്ല മാർക്ക് ലഭിച്ചതിന്റെ അഭിനന്ദനം അറിയിക്കാനായി​രുന്നു വരവ്. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.കോം ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമ ബിരുദവും പിന്നീട് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി.

പ്ളാസ്റ്ററിട്ട കൈയുമായി പരീക്ഷ

1993ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി​രി​ക്കെ, തിരുവനന്തപുരത്ത് ഒൻപത് ദിവസത്തെ നിരാഹാര സമരം നടന്നു. ഒൻപതാം ദിവസം ബാലഗോപാലിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. പൊലീസ് ലാത്തിച്ചാർജ്ജിൽ ബാലഗോപാലിന്റെ കൈ ഒടിഞ്ഞു. ദിവസങ്ങളോളും ആശുപത്രിയിൽ കിടന്നശേഷം പ്ളാസ്റ്ററിട്ട കൈയുമായിട്ടാണ് പരീക്ഷയെഴുതാനെത്തിയത്.

ജോലി ഉപേക്ഷിച്ച് രാഷ്ട്രീയം

പഠനശേഷം ദേശസാത്കൃത ബാങ്കിൽ ബാലഗോപാലിന് ജോലി ലഭിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ടി ജോലി ഉപേക്ഷിച്ചു.

ചുമതലകളിലേക്ക്

 1982ൽ പുനലൂർ എസ്.എൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ

 1983ൽ കോളേജ് യൂണിയൻ ചെയർമാൻ

 എസ്.എഫ്.ഐ പുനലൂർ ഏരിയ പ്രസിഡന്റായി വിദ്യാർത്ഥി രാഷ്ട്രീയ നേതൃനിരയിലേക്ക്

 പഠനവും പോരാട്ടവുമായി തിരുവനന്തപുരത്ത്

 1986ൽ എം.ജി കോളേജിൽ യൂണിയൻ ചെയർമാൻ

 1990ൽ എസ്.എഫ്.ഐ കൊല്ലം ജില്ലാ പ്രസിഡന്റ്

 1991ൽ ജില്ലാ സെക്രട്ടറി

 1992ൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം

 1994ൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്

 1995ൽ സംസ്ഥാന സെക്രട്ടറി

 1997ൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്

 1998 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം

 2003ൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്

 2015ൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി

 2018 മുതൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം, കേന്ദ്ര കമ്മിറ്റി അംഗം

 2019ൽ കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി

 2006 മുതൽ 2010 വരെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറി

 2010 മുതൽ 2016 വരെ രാജ്യസഭാംഗം

 2021ൽ കൊട്ടാരക്കരയിൽ നിന്ന് നിയമസഭാംഗം, ധനമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL