
കരുനാഗപ്പള്ളി: ജില്ലാ ഫുട്ബാൾ അസോസിയഷന്റെ കരുനാഗപ്പള്ളി താലൂക്കിലെ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് പന്മനയിൽ 3ന് രാവിലെ 8ന് തുടക്കമാകും. 4 വയസ് മുതൽ പ്രായമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിദഗ്ദ്ധ പാനലിന്റെ നിരീക്ഷണത്തിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് 8921242746, 8129767878 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |