SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

വോട്ടുറപ്പാക്കാൻ അഷ്ടമുടിയുടെ ഓളങ്ങൾ താണ്ടി പ്രചാരണം

vote-

കൊല്ലം: ഒരാൾപോലും വോട്ട് ചെയ്യാതിരിക്കരുതെന്ന സന്ദേശവുമായി അഷ്ടമുടി കായലിലൂടെ സ്വീപ്പിന്റെ പ്രചാരണം. ജനാധിപത്യ കായൽറാലി സംഘടിപ്പിച്ചാണ് ബോധവത്കരണം നടത്തിയത്. കൊല്ലം ബോട്ടുജെട്ടിയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ.ദേവിദാസ് ഫ്‌​ളാഗ് ഓഫ് നിർവഹിച്ചു. വോട്ടെണ്ണമാണ് ഉയർന്ന ജനാധിപത്യബോധത്തിന്റെ അടയാളപ്പെടുത്തലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കായൽയാത്ര സാമ്പ്രാണിക്കോടി വരെയാണ് നടത്തിയത്. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യമറിയിച്ചുള്ള സന്ദേശങ്ങൾ പ്ലക്കാർഡുകളിലും കൊടികളിലും പതിപ്പിച്ചിരുന്നു. പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള വ്യത്യസ്ത പരിപാടികൾ വരുംദിവസങ്ങളിലും ഉണ്ടാകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവ്, ജീവനക്കാർ, സംഘാടനത്തിന് നേതൃത്വം നൽകുന്ന അരുൺ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL