SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

പരിഷ്കരണം സ്വാഗതാർഹം

indira

കുണ്ടറ: ഇന്ദിര ഗ്യാരണ്ടിയിലെ വയോജന വകുപ്പ് രൂപീകരണവും, വാഗ്ദാനവും യു.ഡി.എഫ് പ്രകടനപത്രികയിലെ സർക്കാർ വിഹിതം നൽകിയുള്ള സമൂലം മെഡിസിപ്പ് പരിഷ്കരണ വാഗ്ദാനവും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുണ്ടറ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ സ്വാഗതം ചെയ്തു. ജില്ലയിലെ 25000 പെൻഷൻകാരും അവരുടെ കുടുംബങ്ങളും തിരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി.വിഷ്ണുനാഥിന്റെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും പെൻഷണേഴ്സ് കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ജി.വർഗീസ് അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL