കൊല്ലം: പാരിപ്പള്ളി ശ്രീനാരായണ പബ്ളിക് ലൈബ്രറിയിൽ ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനം അവതരിപ്പിക്കുന്ന ആസ്വാദന സദസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രേം ഷാജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജി.ബാബു വുഡ്ഹൗസ് അദ്ധ്യക്ഷനായി. ദീപ സ്വരൻ, കെ.മുരളീധരക്കുറുപ്പ്, ജി.ദിവാകരൻ, എസ്.ആർ.മണികണ്‌ഠൻ, ഡോ. ആർ.ജയചന്ദ്രൻ, എസ്.പ്രകാശ് കളത്തറ, എം. സുനിൽകുമാർ എന്നിവർ ആസ്വാദനകുറിപ്പുകൾ അവതരിപ്പിച്ചു. ബാബു പാക്കനാർ, കെ.മണിദാസ്, പി.ആർ.കുട്ടപ്പൻ, എസ്.എസ്. ചിഞ്ചു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |