SignIn
Kerala Kaumudi Online
Monday, 27 July 2026 12.48 PM IST

നിള ഫെസ്റ്റ് 2026 നാടകപരിശീലനം

photo-
നിള ഫെസ്റ്റ് 2026 ൻ്റെ ഭാഗമായുള്ള നാടക പരിശീലന ക്യാമ്പ് നാടകകൃത്ത് അഡ്വ. മണിലാൽ ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം വാഹിദ സാജിദ്, ആർ. സുധാകരൻ, ആർട്ടിസ്റ്റ് സുജാതൻ എന്നിവർ സമീപം.

കൊല്ലം: ക്ലാപ്പന നിള ഗാർഡൻ തിയേറ്ററിൽ നിള ഫെസ്റ്റ് 2026ന്റെ ഭാഗമായുള്ള നാടക പരിശീലന ക്യാമ്പിന് തുടക്കമായി. പ്രമുഖ നാടക കൃത്ത് അഡ്വ. മണിലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആർട്ടിസ്റ്റ് സുജാതൻ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ആർ. സുധാകരൻ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ സാജീദ് സംസാരിച്ചു. സ്കൂൾ ഓഫ് ഡ്രാമ മുൻ അദ്ധ്യാപകൻ സജീ തുളസിദാസ് ക്യാമ്പ് ഡയറക്ടറും നാടക സംവിധായകൻ മനോജ് നാരായണൻ, സ്‌കൂൾ ഓഫ് ഡ്രാമ അദ്ധ്യാപകൻ ശ്രീജിത്ത് രമണൻ, നാടക സംവിധായകരായ പയ്യന്നൂർ മുരളി, മോഹൻ രാജ്,അലൻ എന്നിവരാണ് ക്യാമ്പിലെ പരിശീലകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL