SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു

കൊല്ലം: വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം എതിർത്ത് തോൽപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു. വനിതാ സംവരണ നിയമം 2010 ൽ രാജ്യസഭ ഐക്യകണ്ഠേനയും 2023 ൽ ലോകസഭ ബഹുഭൂരിപക്ഷത്തോടെയും പാസാക്കിയളതാണ്. വനിതകൾക്ക് ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യണമെന്ന ആവശ്യത്തോട് രാജ്യത്തെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും അനുകൂലമായ നിലപാടാണുള്ളത്. ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെട്ടത് മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ബില്ലും ലോക്സഭയിലെ അംഗസംഖ്യ കൂട്ടുന്നതുമായ ഭരണഘടനാ ഭേദഗതി ബില്ലുമാണ്. വനിതാ സംവരണവുമായി ഈ ബില്ലുകൾക്ക് ബന്ധമില്ലെന്നും ജി. ദേവരാജൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL