കൊല്ലം: നീണ്ടകര ദളവാപുരത്ത് മാംഗോ ഫെസ്റ്റിന് തുടക്കമായി. 27ന് സമാപിക്കും. 25ന് മന്ത്രി ജെ.ചിഞ്ചുറാണി മാംഗോ ഫെസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാംഗോ ജ്യൂസ്, ജാം, ഹൽവ, തിര, അച്ചാർ, സ്ക്വാഷ്, ജാതിക്കാ ജ്യൂസ്, കാൻഡി, മാങ്ങാ ഇഞ്ചി, സ്ക്വാഷ് എന്നിവ വിപണിയിൽ അവതരിപ്പിക്കും. 2022ൽ മികച്ച വനിതാ കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ 'കർഷക തിലകം' പുരസ്കാരം നേടിയ ബ്ളെയ്സി ജോർജ്ജിന്റെ 'ദി ഫാം സ്റ്റോറി'യുടെ നേതൃത്വത്തിലാണ് മാംഗോ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കാർഷിക മേഖലയിലെ പ്രതിഭകളെ ആദരിക്കുമെന്നും ബ്ളെയ്സി ജോർജ്ജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |