SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

പി.കെ.ദിവാകരൻ അനുസ്മരണം

photo
പി.കെ.ദിവാകരൻ അനുസ്മരണം എൻ.കെ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മോട്ടോർ വാഹന ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ പി.കെ.ദിവാകരന്റെ 11-ാം ചരമവാർഷിക ദിനാചരണം വിവിധ പരിപാടികളോടെ സ്വവസതിയിൽ നടത്തി. രാവിലെ 8ന് കുലശേഖരപുരത്തെ വീട്ടു വളപ്പിലെ സ്മ‌‌‌ൃതിമണ്ഡപത്തിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും പുഷ്പാർച്ചന നടത്തി . തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി പി.രാജു അദ്ധ്യക്ഷത വഹിച്ചു. കെ.എം.നൗഷാദ്, കെ.ജെ.പ്രസേനൻ, വിഷ്ണുമോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്.ഷൗക്കത്ത് സ്വാഗതവും ബി.ആനന്ദൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL