SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.05 PM IST

ഗ്രാറ്റിറ്റ്യൂട്ട് അസംബ്ളികൾ സംഘടിപ്പിക്കും

കൊല്ലം: എസ്.എസ്.എഫ് സ്ഥാപക ദിനമായ നാളെ ജില്ലയിലെ 7 ഡിവിഷനുകളിലായി 'വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം' എന്ന പ്രമേയത്തിൽ ഗ്രാറ്റിറ്റ്യൂട്ട് അസംബ്ളികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ (സമസ് സെന്റി​നറി) ഭാഗമായിട്ടാണ് പരിപാടി. കേരള മുസ്ളീം ജമാഅത്ത് എസ്.വൈ.എസ്.എസ്.എഫ് സംസ്ഥാന- ജില്ലാ നേതാക്കൾ അസംബ്ളികളിൽ പങ്കെടുക്കും. വിദ്യാർത്ഥികളെ ബോധവത്കരിക്കാനും സമസ്ത സെന്റിനറി വിജയിപ്പിക്കാനും ആവശ്യമായ പദ്ധതികൾ നടപ്പാക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് റാഷിദ് ജൗഹരി കൊട്ടുകാട്, ഫൈസൽ ജൗഹരി, ഹാമിദ് സഅദി, തൗഫീഖ് കരിക്കോട്, സുധീർഖാൻ കുളപ്പാടം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL