SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.43 AM IST

എെ.എൻ.ടി.യു.സി  മണ്ഡലം കൺവൻഷൻ 

ഓച്ചിറ: എെ.എൻ.ടി.യു.സി ആലപ്പാട് മണ്ഡലം കൺവൻഷൻ കരുനാഗപ്പള്ളി റീജിയണൽ വൈസ് പ്രസിഡന്റ് എം.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മേയ് ഒന്ന് യുദ്ധവിരുദ്ധ ദിനമായി ആചരിക്കാനും എെ.എൻ.ടി.യു.സി സ്ഥാപക ദിനമായ മേയ് മൂന്ന് മധുരം നൽകി ആഘോഷിക്കാനും യോഗം തീരുമാനിച്ചു. ലോക തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ക്ക് എെ.എൻ.ടി.യു.സി നൽകുന്ന പിന്തുണ തൊഴിലാളി സംഘടനകൾക്ക് മാതൃകയാണെന്നും എം.പിസുരേഷ് ബാബു പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സുനിൽ കൈലാസം അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസ്സിഡന്റ് മീരാ സജി, എെ.എൻ.ടി.യു.സി ക്ലാപ്പന മണ്ഡലം പ്രസിഡന്റ് ആർ. ബിനു തുടങ്ങിയവർ സംസാരിച്ചു. രതീഷ് വാസവൻ സ്വാഗതവും അലക്സാണ്ടാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL