SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

അന്താരാഷ്ട്ര ചരിത്ര സെമിനാർ സമാപിച്ചു

fff
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കേരള ഹിസ്റ്ററി കോൺഗ്രസ്സും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ചരിത്ര സെമിനാറിന്റെ സമാപന സമ്മേളനം പ്രൊഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രശസ്ത ചരിത്രകാരൻ പ്രൊഫ. കെ. എൻ. പണിക്കരുടെ സ്മരണാർത്ഥം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കേരള ഹിസ്റ്ററി കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ചരിത്ര സെമിനാർ സമാപിച്ചു.
സമാപന സമ്മേളനം പ്രൊഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. ​​രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ നടന്ന അക്കാഡമിക സെഷനുകളിൽ ​പ്രൊഫ. വി. കാർത്തികേയൻ നായർ, ​ഡോ. മാളവിക ബിന്നി, ​പ്രൊഫ. ഗോപകുമാരൻ നായർ ​തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജെ.എൻ.യു മുൻ പ്രൊഫസർമാരായ ഡോ. ആദിത്യ മുഖർജി, ഡോ. മൃദുല മുഖർജി, ഡോ. ഹർബൻസ് മുഖ്യ തുടങ്ങി ദേശീയതലത്തിൽ ശ്രദ്ധേയരായ നിരവധി ചരിത്രകാരന്മാർ രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL