കൊല്ലം: വിരമിക്കുന്ന പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും അസോസിയേഷൻ ഒഫ് പൊളിറ്റിക്കൽ സയൻസ് ടീച്ചേഴ്സ് (എ.പി.ടി) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സമ്മേളനവും വാർഷിക സമ്മേളനവും മേയർ എ.കെ.ഹഫീസ് ഉദ്ഘാടനംചെയ്തു. കടയ്ക്കൽ ഗവ.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ നജീബ് അദ്ധ്യക്ഷനായി. സെക്രട്ടറി ഗിരീഷ്, ട്രഷറർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ റോയ് സെബാസ്റ്റ്യൻ, ലതിക, സുധൻകുമാർ, മോനച്ചൻ, കെ.ലീല, രാധാകൃഷ്ണൻ, ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം മികച്ച റീജയണൽ കോ ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പി.ബി. ബിനു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: ഡോ.ബിജുമോഹൻ (പ്രസിഡന്റ്), എസ്.നൗഷാദ് (ജനറൽ സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |