SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വായനക്കളരി ഉദ്ഘാടനം

ക്ലാപ്പന: മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന സന്ദേശമുയർത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത വായനക്കളരിയുടെ ഗ്രന്ഥശാലാതല ഉദ്ഘാടനം വള്ളിക്കാവ് സംസ്കാര സംദായിനി വായനശാലയിൽ പ്രമുഖ സാഹിത്യകാരൻ ഡോ വള്ളിക്കാവ് മോഹൻദാസ് നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ എസ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടക സമിതി കൺവീനർ എസ്. അജിത്‌കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ജി. രവീന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ശരശ്ചന്ദ്രനുണ്ണിത്താൻ, ലൈബ്രറി പ്രസിഡന്റ്‌ ജി​. രാജ, സെക്രട്ടറി എസ്. രവികുമാർ, പി. ശിവാനന്ദൻ, എസ്. ശശികല, കെ. മുരളീധരൻ, ബി. ജയശ്രീ, നിവേദ്യ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ എസ്. ഷീബ എസ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL