SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ക്വോയിലോൺ സൂപ്പർ ലീഗിന് തുടക്കം

കൊല്ലം: കൊല്ലം ജില്ലാ ഫുട്ബോൾ അസോ.നേത്യത്വത്തിൽ എലൈറ്റ് ഡിവിഷൻ ഫുട്ബോൾ ലീഗായ ക്വോയിലോൺ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രീ സ്റ്റേഡിയത്തിൽ തുടക്കമായി. കൊല്ലം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ഫുട്ബോൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി ഹിജാസ്, ട്രഷറർ കുരുവിള ജോസഫ്, ഭാരവാഹികളായ ദ്വാരക ജി.മോഹൻ, കെ. ഗംഗാധരൻ, പ്രൊഫ.അരുൺ, രാജേന്ദ്രൻ, എം.പി​. അഭിലാഷ്, രവി തയ്യിൽ,സനോവർ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന മത്സരതത്തിൽ സ്കോർ ലൈൻ എഫ്.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ക്വോയിലോൺ അത്‌ലറ്റിക് ക്ലബ്ബിനെ പരാജയപ്പെടുത്തി.നാളെ നടക്കുന്ന ഇൻബിറ്റ എഫ്.സി സീസ സ്പോർട്സ് ക്ലബ്ബ് കൊല്ലത്തെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL