SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.36 AM IST

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം, യുവാവ് പി​ടി​യി​ൽ

കുളത്തൂപ്പുഴ : കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യയെ നടുറോഡിൽ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പി​ടി​യി​ൽ. കുളത്തൂപ്പുഴ 16 ഏക്കറി​ൽ വാടകയ്ക്ക് താമസിക്കുന്ന അജീഷിനെയാണ് (32) കുളത്തൂപ്പുഴ പൊലീസ് അറസ്റ്ര് ചെയ്തത്.

ഭാര്യ കുളത്തൂപ്പുഴ വില്ലുമാല തുഷാര ഭവനിൽ അശ്വതിക്കാണ് (31) കുത്തേറ്റത്. ഇന്നലെ വൈകിട്ട് 5.15നായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് 4 വർഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. ജോലി കഴിഞ്ഞ് കുളത്തൂപ്പുഴ ചെമ്പനഴികം ബിൽഡിംഗിന് മുൻവശം വീട്ടിൽ പോകാനായി ഓട്ടോറിക്ഷ കാത്തു നിൽക്കുകയായിരുന്നു അശ്വതി. ഈ സമയം ബൈക്കിൽ എത്തിയ അജീഷ് ബൈക്കിൽ നിന്നിറങ്ങി അശ്വതിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് പാഞ്ഞടുത്തു. മുടിയിൽ കുത്തിപ്പിടിച്ച് കഴുത്തിലും പിടലിയിലും കൈകൊണ്ടടിച്ചു. തുടർന്ന് കൈയി​ൽ കരുതിയിരുന്ന സ്റ്റീൽ കത്തി അശ്വതിയുടെ കഴുത്ത് ലക്ഷ്യമാക്കി കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നതിനിടെ ഇടത് തോളിന് താഴെയായി കുത്തേറ്റു. യുവതിയുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടിച്ചു വച്ചു. കുളത്തൂപ്പുഴ പൊലീസ് സംഭവസ്ഥലത്ത് നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടൻതന്നെ അശ്വതിയെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL