SignIn
Kerala Kaumudi Online
Monday, 18 May 2026 11.19 PM IST

കൊട്ടാരക്കരയിൽ കൂടുതൽ നടപടി

cong
യു.ഡി.എഫ്

കൊല്ലം: കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.അയിഷ പോറ്റിയുടെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കൂടുതൽ നേതാക്കളിലേക്ക് നടപടികൾ വ്യാപിക്കുന്നു. ഡി.സി.സി ഭാരവാഹികളായ മധുലാൽ, രാജേന്ദ്രൻ നായർ, പാത്തല രാഘവൻ, ബ്ലോക്ക് പ്രസിഡന്റ് ജയപ്രകാശ് നാരായണൻ എന്നിവരുടെ വിശദീകരണം ചോദിച്ച് ഡി.സി.സി പ്രസിഡന്റ് നോട്ടീസ് അയച്ചു. എഴുകോൺ, നെടുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ട നടപടിക്കെതിരെ പത്രസമ്മേളനം നടത്താൻ നേതൃത്വം നൽകിയ ഡി.സി.സി സെക്രട്ടറി സവിൻ സത്യനോടും വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL