കൊല്ലം: പാരിപ്പള്ളി ശ്രീനാരായണ പബ്ളിക് ലൈബ്രറിയിൽ ദശദിന വായനക്കളരിക്ക് തുടക്കമായി. കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് ജി.ബാബു വുഡ്‌ഹൗസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുനിൽകുമാർ, ഡോ. ആർ. ജയചന്ദ്രൻ, എസ്.ആർ. മണികണ്ഠൻ, പി ശശിധരൻ മൂഴിക്കര എന്നിവർ സംസാരിച്ചു. എന്റെ ഭാഷ എന്റെ വായന, ഇഷ്ടപ്പെട്ട പുസ്തകങ്ങളെ ആസ്പദമാക്കി സംവാദം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ചുമർപ്പത്ര നിർമ്മിതി, ചരിത്രപുരുഷന്മാരുടെ ആൽബം തയ്യാറാക്കൽ, വായിച്ച കൃതികളുടെ നാടകീയ ആവിഷ്കാരം, ചിത്രരചന, കഥാരചന,കവിതരചന കാവ്യാലാപനം കഥപറച്ചിൽ, നാടോടി കളികൾ, ചുറ്റുവട്ടക്കാഴ്ചകൾ, ക്യാമ്പ് അംഗങ്ങളുടെ സ്വയം പ്രകാശനം എന്നിവ വരും ദിവസങ്ങളിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |