SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.03 AM IST

സി.ടി.എം ട്രസ്റ്റ് എംപവർ കിഡ്സ് അവാർഡ്

ഓച്ചിറ: ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റ് എംപവർ കിഡ്സ് അവാർഡും ആദരവും പഠനോപകരണ വിതരണവും 24 ന് നടക്കും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റ് എംപവർ കിഡ്സ് അവാർഡിന് അപേക്ഷിക്കാം. അർഹരായവർ സർട്ടിഫിക്കറ്റ് പകർപ്പ് ഫോട്ടോ സഹിതം 22 ന് മുമ്പായിനൽകണം. ഫോൺ: 9446005742.

24 ന് രാവിലെ 9ന് ചേന്നല്ലൂർ അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ സി.ആർ മഹേഷ് എം. എൽ.എ അദ്ധ്യക്ഷത വഹിക്കും.ഓച്ചിറ പരബ്രമ ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, കേരള ബാർ കൗൺസിൽ അംഗം അഡ്വ.അനിൽകുമാർ എന്നിവരെ ആദരിക്കും. ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL