SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

സപ്ലൈകോ ബക്രീദ് കിറ്റ്

കൊല്ലം: വലിയ പെരുന്നാളിനോട് അനുബന്ധിച്ച് അവശ്യവസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ ബക്രീദ് സ്‌പെഷ്യൽ കിറ്റുകൾ. 26 വരെ കിറ്റുകൾ ലഭ്യമാകും. 1101 രൂപ വിലവരുന്ന പത്തിന ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റിന് 850 രൂപയാണ് വില. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കൻ മസാല, 100 ഗ്രാം കുരുമുളകുപൊടി, ഏലക്കായ, ഗ്രാമ്പു എന്നിവ ഉൾപ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL