കൊല്ലം: പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും മോഡൽ റസിഡൻഷ്യൽ സ്കൂളിലും കുക്ക്, വാച്ച്മാൻ, ആയ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജില്ലയിൽ അമൃതകുളം, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ഉറുകുന്ന് ഹോസ്റ്റലുകൾ, കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കും ആലപ്പുഴ ജില്ലയിൽ മായിത്തറ പ്രീ മെട്രിക് ഹോസ്റ്റലിലുമാണ് ഒഴിവുകൾ. പ്രായപരിധി: 20-45നും മദ്ധ്യേ. യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 29ന് രാവിലെ 10ന് പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: pnlrtdo@gmail.com ഫോൺ: 0475-2222353.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |