കരുനാഗപ്പള്ളി: ലാലാജി ഗ്രന്ഥശാല, താലൂക്ക് ലീഗൽ സർവീസസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്കായി 'വിദ്യാർത്ഥികളും നിയമ പരിരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ പി.സോമരാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ആഷിഖ് മുഹമ്മദ് ക്ലാസ് നയിച്ചു. എച്ച്.എം മീര.ബി.നായർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ.നീലകണ്ഠപിള്ള അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ഗിരീഷ്കുമാർ, ലൈബ്രേറിയൻ ബി.സജീവ് കുമാർ, അമ്പിളി, എം.മനൂജ എന്നിവർ സംസാരിച്ചു. പി.എൽ.വി ഫാത്തിമ താജുദ്ദീൻ സ്വാഗതവും വേളൂർ ബിജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |