SignIn
Kerala Kaumudi Online
Sunday, 12 July 2026 5.07 AM IST

ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിൽ വൻ തീപിടിത്തം

 നാൽപ്പതോളം വാഹനങ്ങൾ കത്തിനശിച്ചു

​കൊല്ലം: കനത്ത മഴയ്ക്കിടയിൽ പഴയാറ്റിൻകുഴിയിൽ സ്കൂട്ടർ സർവീസ് സെന്ററിൽ വൻ തീപിടിത്തം. പഴയാറ്റിൻകുഴി വാട്ടർ ടാങ്കിന് സമീപത്തെ ചേതക് ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തീപിടിത്തമുണ്ടായത്. ഷോറൂമിൽ സർവീസിനായി എത്തിച്ചിരുന്ന നാൽപ്പതോളം വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ഒന്നരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. നഷ്ടം ഉയർന്നേക്കാം.

ഷോറൂമിൽ നിന്ന് പുക ഉയരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. ഉടൻ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഷോറൂമിന്റെ ഉൾഭാഗത്തെ റൂഫ് ജിപ്സം ഉപയോഗിച്ച് നിർമ്മിച്ചിരുന്നതിനാൽ തീ ആളിപ്പടർന്നു. ഇതിനിടയിൽ വലിയ പൊട്ടിത്തെറികളും ഉണ്ടായി. കൊല്ലം ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റും ചാമക്കടയിൽ നിന്ന് ഒരു യൂണിറ്റും ഉടൻ സ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL