കൊല്ലം: കൊല്ലം എസ്.എൻ കോളേജിന്റെ ഭാഗമായ എസ്.എൻ ഫുട്ബാൾ എക്സലൻസ് അക്കാഡമിയും ക്വയിലോൺ അത്‌ലറ്റിക് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബാൾ വേനലവധി ക്യാമ്പ് സമാപനത്തോടനുബന്ധിച്ച നടന്ന ടൂർണമെന്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും നൽകി. കോളേജ് കായിക വകുപ്പ് മേധാവി ഡോ. ഗിരിഷ് ഗോപാലകൃഷ്ണൻ, ക്യു.എ.സി സെക്രട്ടറി ശ്രാജ്മോഹൻ, ക്യാമ്പ് ചീഫ് കോച്ച് രാജേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻ ഫുട്ബാൾ എക്സലൻസ് അക്കാഡമിയുടെ എലൈറ്റ് ടീമിൽ അഡ്മിഷനെടുക്കാം. ഫോൺ: 9562011104, 9497190828.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |