അഞ്ചാലുംമൂട്: പ്രവേശനോത്സവത്തോടനുബന്ധിച്ച് തൃക്കരുവ പഞ്ചായത്ത് ബഡ്‌സ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിഫോം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു നിർവഹിച്ചു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശരത്ത്. ബി. ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖിൽദേവ്, മേഖല സെക്രട്ടറി സുമി, പ്രസിഡന്റ് പ്രജിത്ത്, വേണു, ആദർശ്, ശരത്ത്, സുമേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |