
ചവറ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും സി.ബി.എസ്.ഇ, ഐ.സി.എസ്.സി പരീക്ഷകളിൽ 90%ന് മുകളിൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെയും വിജയൻപിള്ള ഫൗണ്ടേഷൻ അനുമോദിക്കുന്നു. ചവറ നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാർക്കാണ് അർഹത. വെള്ളപേപ്പറിലുള്ള അപേക്ഷ, മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ എന്നിവ ഉള്ളടക്കം ചെയ്ത് വിജയൻപിള്ള ഫൗണ്ടേഷൻ, എം.എസ്.എൻ.ഐ.എം.ടി, മുകുന്ദപുരം പി.ഒ, ചവറ എന്ന വിലാസത്തിലോ vijayanpillaifoundation@gmail.com എന്ന ഇ-മെയിലിലോ ജൂൺ 15 ന് മുമ്പ് അയക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. സുജിത്ത് വിജയൻപിള്ള അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |