
കൊല്ലം: സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് അഞ്ച്, ആറ് തീയതികളിൽ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ജില്ലയിൽ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 5ന് രാവിലെ 6.30ന് സിന്തറ്റിക് ട്രാക്കിൽ മത്സരങ്ങൾ ആരംഭിക്കും. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം കായിക താരങ്ങൾ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ രക്ഷാധികാരി കെ.രാമഭദ്രൻ, സെക്രട്ടറി ഡോ. ജയരാജ്, എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |