
കുളത്തൂപ്പുഴ: പ്രദേശവാസികളെ അത്ഭുതപ്പെടുത്തി ചോഴിയക്കോട്ട് ഭക്ഷ്യയോഗ്യമായ കൂറ്റൻ 'ഉപ്പ് കുമിൾ' കണ്ടെത്തി. ചോഴിയക്കോട് ലക്ഷ്മി വിലാസത്തിൽ സുരേന്ദ്രന്റെ പുരയിടത്തിൽ നിന്നാണ് സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള കൂൺ ലഭിച്ചത്.
പ്രദേശത്ത് ഇത്രയും വലിപ്പമുള്ള കൂൺ ഇതിനുമുമ്പ് ലഭിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നു.
വലിപ്പം കൊണ്ടും ഭാരം കൊണ്ടും പ്രത്യേകത തോന്നിക്കുന്ന കൂണിനെക്കുറിച്ചറിഞ്ഞ് നിരവധിപേരാണ് സുരേന്ദ്രന്റെ വീട്ടിലേക്ക് എത്തിയത്
സാധാരണ മഴക്കാലത്താണ് ഇത്തരം കൂണുകൾ തൊടികളിൽ സ്വാഭാവികമായി മുളച്ചുവരുന്നത്. പൂർണമായും ഭക്ഷ്യയോഗ്യമാണിവ. കേരളത്തിലെ വനമേഖലകളിൽ ഇവ ധാരാളമായി കാണാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |