
കൊല്ലം: ഗ്രീൻ എനർജി ഫോറത്തിന്റെയും കൊല്ലം ശ്രീനാരയണ വനിതാ കോളേജിന്റെയും സംയുക്‌താഭിമുഖ്യത്തിൽ കോളേജിൽ ഇന്ന് രാവിലെ 10.15ന് ലോക പരിസ്ഥിതി ദിനാഘോഷം നടത്തും. മേയർ എ.കെ.ഹഫീസ് ഉദ്‌ഘാടനം ചെയ്യും. ഗ്രീൻ എനർജി ഫോറത്തിന്റെ വെബ് സൈറ്റും കോളേജിലെ ഗ്രീൻ എനർജി സ്റ്റുഡന്റ്സ് മൂവ്മെന്റും മേയർ ഉദ്‌ഘാടനം ചെയ്യും. കാർബൺ ന്യൂട്രിലിറ്റി ലക്‌ഷ്യം പ്രവർത്തികമാക്കുന്നതിനെ ആസ്പദമാക്കി ജനറൽ സെക്രട്ടറി ഡോ. എസ്.രത്നകുമാർ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. പി.ഒ.ജെ.ലബ്ബ, എൻ.എസ്.അജിത്ത്, പ്രിൻസിപ്പൽ വി.എസ്.നിഷ, ഡോ.കെ.മധുസൂദനൻ പിള്ള എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |