കുന്നത്തൂർ: ശാസ്താംകോട്ട പത്മാവതി ജംഗ്ഷനിലെ എ.ടി.എം കൗണ്ടറിൽ തീപിടിത്തം. ഇന്നലെ രാവിലെ 7.10 ഓടെയായിരുന്നു സംഭവം. പത്മാവതി ആശുപത്രിക്ക് എതിർത്തെ ഇന്ത്യ നമ്പർ വൺ എന്ന പേരിലുള്ള എ.ടി.എം കൗണ്ടറിലാണ് തീപിടിത്തം ഉണ്ടായത്. കൗണ്ടറിലെ ബാറ്ററി ഷോട്ടായി ബാറ്ററി ക്യാബിനും ഫാനിനും തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാരിലൊരാൾ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചെങ്കിലും തീ പൂർണമായും അണയ്ക്കാനായില്ല. ഉടൻ സ്ഥലത്തെത്തിയ ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉപകരണങ്ങൾക്ക് കേട് വരാത്തവിധം തീ പൂർണമായും കെടുത്തി ബാറ്ററി കണക്ഷൻ വിച്ഛേദിച്ചു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ് ചന്ദ്രയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രമോദ്, അജീഷ്, രാജേഷ്, ഹരിപ്രസാദ്, ശ്രീകുമാർ, ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |