SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

പ്രഭാതഭക്ഷണ വിതരണം

as

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിലെ കൂവക്കാട് തമിഴ് ഗവ. ഹൈസ്കൂളിൽ തുടർച്ചയായി നാലാം വർഷവും നടപ്പാക്കിയ പ്രഭാതഭക്ഷണ വിതരണം ഭോജനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എം.സൈനബ ബീവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം കലാദേവി അദ്ധ്യക്ഷയായി. എച്ച്.എം ജഗൻലാൽ ബാബു സ്വാഗതം പറഞ്ഞു. അദ്ധ്യാപകരുടെയും സുമനസുകളുടെയും സഹായത്തോടെയാണ് പ്രഭാതഭക്ഷണ വിതരണം. വരും ദിവസങ്ങളിൽ കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അദ്ധ്യാപകരുടെ ചെലവിൽ സൗജന്യമായി സൈക്കിൾ വിതരണവും നടപ്പാക്കുമെന്ന് അദ്ധ്യാപകരായ അജിപ്രകാശ്‌, സിന്ധു, ദിവ്യ, പ്രവീണ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL