
കൊല്ലം: ആധാർ ഉപയോഗിച്ച് പൊതുജനസേവന കേന്ദ്രങ്ങൾ വഴി ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്ന സാധാരണക്കാരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്ന ബാങ്കുകളുടെ നയം അടിയന്തരമായി പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര ധനകാര്യ മന്ത്രിയോടും റിസർവ് ബാങ്ക് ഗവർണറോടും ആവശ്യപ്പെട്ടു. ബാങ്കുകളോ എ.ടി.എം കേന്ദ്രങ്ങളോ ഇല്ലാത്ത വിദൂരഗ്രാമങ്ങളിലെ സാധാരണക്കാർക്ക് പൊതുജനസേവന കേന്ദ്രങ്ങളിലും ബാങ്കുകളിലും വെവ്വേറെ ചാർജ് നൽകേണ്ടി വരുന്നത് ഇരട്ടപ്രഹരമാണ്. അതിനാൽ നിലവിലെ സർവീസ് ചാർജ് നയം പുനഃപരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |