
അമൃതപുരി: യോഗയുടെ യഥാർത്ഥ ലക്ഷ്യം ഈശ്വരപ്രാപ്തിയാണെന്നും ശരീരത്തെ ഈശ്വരനിലേയ്ക്ക് എത്താനുള്ള പാലമാക്കി മാറ്റുക എന്നുള്ളതാണ് യോഗകൊണ്ട് നേടേണ്ടതെന്നും മാതാ അമൃതാനന്ദമയി ദേവി. അമൃതപുരി ആശ്രമത്തിൽ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ സന്ദേശം നൽകുകയായിരുന്നു അമ്മ.
യോഗാഭ്യാസം ബാഹ്യമാണെങ്കിലും അതിന് സൂക്ഷ്മമായ പല തലങ്ങളുണ്ടെന്നും ആ ബോധതലങ്ങളെ അറിയാനും സാക്ഷാത്കരിക്കാനും യോഗ ഉപകരിക്കണമെന്നും അമ്മ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ആശ്രമത്തിലെ ദർശന മന്ദിരത്തിൽ നടന്ന പരിശീലനത്തിൽ അമൃതപുരിയിൽ സുരക്ഷാ ചുമതലയിലുള്ള സി.ആർ.പി.എഫ്, പൊലീസ് ഉദ്യോഗസ്ഥർ, ആയിരക്കണക്കിന് ഭക്തർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |