SignIn
Kerala Kaumudi Online
Monday, 29 June 2026 12.00 AM IST

പരവൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ പ്രദക്ഷിണം നടത്തി യാത്രക്കാർ

hj

കൊല്ലം: ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി പരവൂർ റെയിൽവേ സ്റ്റേഷനിലെ കിഴക്കേവഴി സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അടച്ചു. ഇതുവഴി സ്റ്റേഷനിലേക്ക് വരുകയും പോവുകയും ചെയ്തിരുന്നവർ ഒന്നാം പ്രവേശനം വഴി വട്ടം ചുറ്റേണ്ട അവസ്ഥയാണ്.

പരവൂർ ദേവരാജൻ പാർക്കിന്റെ ഭാഗത്തുണ്ടായിരുന്ന വഴിയാണ് വെള്ളിയാഴ്ച സ്റ്റേഷൻ അധികൃതർ അടച്ചത്. സ്റ്റേഷന്റെ മദ്ധ്യഭാഗത്താണ് റെയിൽവേ ലൈനുകൾ മുറിച്ചുകടക്കാനുള്ള ഫുട് ബ്രിഡ്ജുള്ളത്. രാവിലെ പലപ്പോഴും യാത്രക്കാർ ഓടിപ്പിടച്ചാണ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നത്. ഈസമയത്ത് ഫുട്ബ്രിഡ്ജിൽ കയറാൻ വട്ടം ചുറ്റിയാൽ ട്രെയിൻ നഷ്ടമാകും. അതിന് പുറമേ കൊല്ലത്ത് നിന്ന് വരുന്ന ട്രെയിനുകളുടെ എൻജിൻ നിൽക്കുന്നതിന് അടുത്താണ് കിഴക്കേ വഴി. അതുകൊണ്ട് തന്നെ കൊല്ലത്ത് നിന്നും വരുന്ന ട്രെയിനുകളിൽ പരവൂർ ഇറങ്ങേണ്ടവർ എൻജിന്റെ അടുത്തുള്ള കോച്ചുകളിലാണ് കയറുന്നത്. ഇവരെല്ലാം ഇനി വട്ടം ചുറ്റേണ്ട അവസ്ഥയാണ്. പ്രായമേറിയവരാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. കിഴക്കേ വഴി അടച്ചതോടെ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഒറ്റ വഴിയേയുള്ളു.

കിഴക്കേ കവാടം അടച്ചു

 അടുത്തിടെ പരിശോധന നടത്തിയ സേഫ്ടി ഓഫീസറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി ഡിവിഷണൽ മാനേജരുടെ നിർദ്ദേശ പ്രകാരമാണ് കിഴക്കേ വഴി അടച്ചതെന്നാണ് അധികൃതർ

 പ്രായമേറിയ യാത്രക്കാർക്ക് ഫുട്ബ്രിഡ്ജ് കയറാൻ പ്രയാസം

 നിലവിലെ ഫുട് ബ്രിഡ്ജ് സ്റ്റേഷന്റെ മദ്ധ്യഭാഗത്ത്

 അതുകൊണ്ട് ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായ തരത്തിൽ എസ്കലേറ്ററുകൾ സ്ഥാപിക്കണമെന്ന് ആവശ്യം

പരവൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടം അടച്ച നടപടി പുനഃപരിശോധിക്കണം. യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ബദൽ പ്രവേശന മാർഗം ഒരുക്കണം.

നെടുങ്ങോലം രഘു, കെ.പി.സി.സി അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL