SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

നോട്ടത്തിന് 'വീര്യം' കൂടി ബാറി​ൽ അടി​യോടടി​!

കൊല്ലം: ബാറിലെ ജീവനക്കാരൻ തുറിച്ചുനോക്കിയത് ചോദ്യം ചെയ്ത യുവാക്കളെ ഹോക്കി സ്റ്റിക്കുകൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ, 7 ബാർ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം അരിനല്ലൂർ സ്വദേശികളായ ജോർജ് (28), സുഹൃത്ത് ഷിജോ (36) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11:30 ന് തേവലക്കര അരിനല്ലൂരിലെ ബാറിൽ മദ്യപിച്ച ശേഷം പുറത്തേക്കി​റങ്ങാൻ എഴുന്നേറ്റ ജോർജിനെയും ഷിജോയെയും ബാറിലെ ജീവനക്കാരൻ തുറിച്ചുനോക്കിയത്രെ. ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാരൻ ഹിന്ദിയിൽ അസഭ്യം പറയുകയും മറ്റ് ജീവനക്കാർക്കൊപ്പം ചേർന്ന് മർദ്ദി​ക്കുകയുമായി​രുന്നെന്ന് പൊലീസി​ൽ നൽകി​യ പരാതി​യി​ൽ പറയുന്നു. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ജോർജിന്റെ തലയിലും ഇടതുചെവിയുടെ പി​ന്നി​ലും തോളിലും അടിച്ചു പരിക്കേൽപ്പിച്ചു. ഷിജോയുടെ കൈവിരലിലും മുതുകിലും അടിച്ചു. ആക്രമണത്തിനിടെ ജോർജിന്റെ മൊബൈൽ ഫോണും നശിപ്പിച്ചു.

ജോർജ് നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പോലീസ് ബാർ ജീവനക്കാരായ 7 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും സ്ഥിരമായി അക്രമ സംഭവങ്ങൾ നടക്കുന്ന ഇടമാണിതെന്നും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL