SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

സെൻസസ് ബോധവത്കരണം

anchalumood-school-
അഞ്ചാലുംമൂട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സെൻസസ് ബോധവൽക്കരണവും സെൽഫ് എനുമറേഷൻ ഹെൽപ് ഡെസ്കും ഹെഡ്മാസ്റ്റർ ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചാലുംമൂട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സെൻസസ് ബോധവത്കരണവും സെൽഫ് എനുമറേഷൻ ഹെൽപ് ഡെസ്കും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസിലെ സെൻസസ് ഫീൽഡ് ഓഫീസറും റിസർച്ച് അസിസ്റ്റന്റുമായ ജി​. സുരേഷ്‌ കുമാർ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കായി​ അവബോധ ക്ലാസ് നയിച്ചു. ജില്ലാ സെൻസസ് ഓഫീസർ എസ്. രാജീവ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാദ്, കൈറ്റ് മെന്റർ ജി. രശ്മി എന്നിവർ പങ്കെടുത്തു. അഖിൽ, അമൃത എന്നിവർ സാങ്കേതിക സഹായം നൽകി. അഞ്ചാലുംമൂട് ജംഗ്ഷനിലെ കടകളിലും പരിസരങ്ങളിലും ബോധവത്കരണ ബ്രോഷറുകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL