ക്ലാപ്പന: കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.എം. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം, ക്ലാപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറി, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് അംഗം കരുനാഗപ്പള്ളി താലൂക്ക് കയർ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ക്ലാപ്പന ആനന്ദന്റെ 25-ാം ചരമവാർഷികം ആചരിച്ചു. സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. അസർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.രാജപ്പൻ, ഗ്രാമപഞ്ചായത്ത് അംഗം ടി.എൻ. വിജയകൃഷ്ണൻ, ക്ലാപ്പന സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |